കെ.എസ്.ആര്‍.ടി.ഇ.എ. കണ്‍വെന്‍ഷന്‍

Posted on: 16 Sep 2015നെയ്യാറ്റിന്‍കര: അന്തസ്സംസ്ഥാന സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പഴഞ്ചന്‍ബസ്സുകള്‍ അപകടങ്ങള്‍ക്കിടയാക്കുന്നതായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ നെയ്യാറ്റിന്‍കര യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ അഭിപ്രായമുയര്‍ന്നു. ഇത്തരം ബസ്സുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാലു മാസത്തിനിടെ ഉണ്ടായ അപകടങ്ങള്‍ക്ക് കാരണം പഴക്കംചെന്ന തമിഴ്‌നാട് ബസ്സുകളാണ്. നാഗര്‍കോവില്‍, പേച്ചിപ്പാറ, തൃപ്പരപ്പ്, തേങ്ങാപ്പട്ടണം, തെങ്കാശി റൂട്ടുകളില്‍ കരാറിന് വിരുദ്ധമായി തമിഴ്‌നാട് ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് നിയന്ത്രിക്കണം. കെ.എസ്.ആര്‍.ടി.സി.യും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ടി.ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.എം.ഇദരീസ് അധ്യക്ഷനായി. എന്‍.കെ.രഞ്ജിത്, സുജിത് സോമന്‍, ജി.ജിജോ, എന്‍.എസ്.വിനോദ്, വി.കെ.ലേഖ, എസ്.സുജ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram