നെയ്യാറ്റിന്‍കര സര്‍വീസ് സഹകരണ ബാങ്ക് മന്ദിരോദ്ഘാടനം നാളെ

Posted on: 16 Sep 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സര്‍വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിര ഉദ്ഘാടനം 17ന് നടക്കും. ഉച്ചയ്ക്ക് 2ന് ബസ് സ്റ്റാന്‍ഡിനുസമീപത്തെ മന്ദിരം കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മന്ദിരോദ്ഘാടനത്തിന് ശേഷം ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ആര്‍.സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനാകും. സ്‌ട്രോങ് റൂം നഗരസഭ ചെയര്‍മാന്‍ എസ്.എസ്.ജയകുമാറും വിദ്യാഭ്യാസ ധനസഹായവിതരണം സഹകരണ രജിസ്ട്രാര്‍ എസ്.ലളിതാംബികയും സേഫ്ടി ലോക്കര്‍ കാര്‍ഷികവികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സും മംഗല്യനിധി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ഉദ്ഘാടനം ചെയ്യും.
സ്വയം സഹായസംഘം വായ്പാവിതരണം യു.കൈലാസ് മണിയും നിക്ഷേപം സ്വീകരിക്കല്‍ ഇ.ഷംസുദ്ദീനും ചികിത്സാസഹായ വിതരണം എം.എസ്.കുമാറും നിര്‍വഹിക്കും. പി.ഗോപാലന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.

More Citizen News - Thiruvananthapuram