പേയാട്-അരുവിപ്പുറം റോഡില്‍ കുഴികള്‍ നിറഞ്ഞു

Posted on: 15 Sep 2015പേയാട്: കുഴികള്‍ നിറഞ്ഞ് തകര്‍ന്ന പേയാട്-അരുവിപ്പുറം റോഡില്‍ യാത്ര ദുഷ്‌കരമായി. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ കാല്‍നടയാത്രപോലും ദുരിതമായി മാറിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് വിളപ്പില്‍ പഞ്ചായത്ത് റോഡ് നവീകരിച്ചിരുന്നു. പേയാട് നിന്ന് അരുവിപ്പുറത്തേയ്ക്കുള്ള രണ്ടു കിലോമീറ്റര്‍ ദൂരത്താണ് റോഡ് തകര്‍ന്നത്. വിളപ്പില്‍ പഞ്ചായത്തിന്റെ കൃഷിഭവന്‍, ബഡ് സ്‌കൂള്‍, വൈദ്യുതി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. ഇരുചക്ര വാഹനങ്ങളിവിടെ അപകടത്തില്‍പ്പെടുന്നതും പതിവാണ്. മഴ തുടങ്ങിയതോടെ റോഡ് വെള്ളക്കെട്ടിന്റെ പിടിയിലാണ്. യാത്രയ്ക്ക് ഓട്ടോറിക്ഷകള്‍ പോലും ഇപ്പോള്‍ ഇതുവഴി വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് റോഡ് ഉടന്‍ പുനരുദ്ധരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

More Citizen News - Thiruvananthapuram