സെപ്റ്റിക് ടാങ്കില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

Posted on: 15 Sep 2015നേമം: വീട്ടിലെ ഇരുപതടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കില്‍ വീണ സ്ത്രീയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാപ്പനംകോട് സത്യന്‍നഗര്‍ തെക്കേ മഠത്തിക്കുഴി അനിത ഭവനില്‍ കോമള (80) ത്തെയാണ് പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ടാങ്കിന് മുകളിലൂടെ നടന്നുപോകുമ്പോള്‍ മേല്‍മൂടി രണ്ടായി പിളര്‍ന്ന് കോമളം താഴേക്ക് വീഴുകയായിരുന്നു. കാലപഴക്കമുള്ള കോണ്‍ക്രീറ്റ് മേല്‍മൂടിയുടെ കമ്പികളെല്ലാം ദ്രവിച്ച നിലയിലായിരുന്നു. കോമളത്തിന്റെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. അല്പ സമയത്തിനകം ചെങ്കല്‍ചൂളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഫയര്‍മാന്‍ സഹീര്‍ ആണ് കുഴിയില്‍ നിന്ന് കോമളത്തെ പുറത്തെത്തിച്ചത്. തലയ്ക്ക് പരിക്കുകളോടെ കോമളത്തെ ആംബുലന്‍സില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേമം പോലീസും സ്ഥലത്തെത്തി. മകള്‍ ഗീതയോടൊപ്പമാണ് കോമളം താമസിക്കുന്നത്.

More Citizen News - Thiruvananthapuram