കുടുംബശ്രീ വാര്‍ഷികം

Posted on: 15 Sep 2015ചേരപ്പള്ളി: ഐത്തി മൈലാടുംപാറ ഗൃഹലക്ഷ്മി കുടുംബശ്രീയുടെ വാര്‍ഷികം 17ന് 3 മണിക്ക് നടക്കും. പ്രസിഡന്റ് എസ്.തങ്കമണി അധ്യക്ഷത വഹിക്കും.

മന്ദിരം ഉദ്ഘാടനം

പരുത്തിപ്പള്ളി:
കുറ്റിച്ചല്‍ പരുത്തിപ്പള്ളി കര്‍ഷക സഹൃദയ ഗ്രന്ഥശാലയുടെ രണ്ടാം നിലയുടെ ഉദ്ഘാടനവും, ഇന്‍ഫര്‍മേഷന്‍ കമ്പ്യൂട്ടര്‍ സെന്ററിന്റെ നിര്‍മാണ ഉദ്ഘാടനവും 15ന് നടക്കും.
വൈകുന്നേരം 4ന് ഗ്രന്ഥശാലാഹാളില്‍ പ്രസിഡന്റ് ജി.അര്‍ജുനന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഗ്രന്ഥശാലയുടെ രണ്ടാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എല്‍.ബീനയും ഇന്‍ഫര്‍മേഷന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് മെമ്പര്‍ പരുത്തിപ്പള്ളി ചന്ദ്രനും നിര്‍വഹിക്കും. കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതകുമാരി മുഖ്യപ്രഭാഷണം നടത്തും.

പ്രതിഷേധ പ്രകടനം

ചേരപ്പള്ളി:
യു.ഡി.എഫ്. സര്‍ക്കാര്‍ നാടാര്‍ സമുദായത്തെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നതായും സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം എടുക്കുന്നതായും ആരോപിച്ച് വി.എസ്.ഡി.പി.യുടെ ആഭിമുഖ്യത്തില്‍ ആര്യനാട് ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. വെട്ടയില്‍ സന്തോഷ്, ചേരപ്പള്ളി ഷിജു, കൊക്കോേട്ടല രമണന്‍, പോങ്ങോട് സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആര്യനാട് ജങ്ഷനില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി ഉഴമലയ്ക്കല്‍ സുഭാഷ് ഉദ്ഘാടനം ചെയ്തു. കമ്പനിമുക്ക് രാജു, പുനലാല്‍ മനോഹരന്‍, ചാങ്ങ വിനോദ്, രജീഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram