പുറമ്പോക്ക് കൈയേറി കൃഷി; ഗതാഗതത്തിന് തടസ്സം

Posted on: 15 Sep 2015ചേരപ്പള്ളി: ആര്യനാട്ട് നിന്ന് ഇറവൂര്‍ വഴി പറണ്ടോട്ടേക്ക് പോകുന്ന റോഡിലെ പുറമ്പോക്ക് ഭൂമി കൈയേറി കൃഷി ചെയ്യുന്നത് തടയണമെന്ന ആവശ്യം ശക്തമായി. ഈ റോഡില്‍ മിക്ക സ്ഥലങ്ങളിലും കാര്‍ഷിക വിഭവങ്ങളും ചെടികളും െവച്ചുപിടിപ്പിച്ചത് കാരണം വാഹനങ്ങള്‍ വന്നാല്‍ എതിരെ വരുന്നവര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. കൂട്ടിയിടിക്കാനും ഇടവരുന്നു.
റോഡില്‍ വീട് പണിയുന്നതിനുള്ള സാധനങ്ങള്‍ ദിവസങ്ങളോളം ഇറക്കിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നു. ഉണ്ടായിരുന്ന ഓട ചിലര്‍ മണ്ണിട്ട് നികത്തി വാഹനങ്ങള്‍ കയറ്റാന്‍ ഉപയോഗിക്കുന്നത് മൂലം പുരയിടത്തിലെ ചെളിയും കല്ലും മഴ പെയ്താല്‍ റോഡില്‍ കുമിഞ്ഞ് കൂടുകയും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

More Citizen News - Thiruvananthapuram