ഇറവൂരില്‍ പൂട്ട് അറുത്ത് മോഷണശ്രമം

Posted on: 15 Sep 2015ചേരപ്പള്ളി: ഇറവൂര്‍ വയലിക്കട ജങ്ഷനിലെ മനോജിന്റെ റബ്ബര്‍ക്കടയിലെ ഷട്ടറിന്റെ പൂട്ട് അറുത്ത് രാത്രിയില്‍ മോഷണശ്രമം നടന്നു. പൂട്ടുകള്‍ സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ സുരേന്ദ്രന്റെ റബ്ബര്‍ഷീറ്റ് കടയിലെ ഷട്ടറിന്റെ പൂട്ട് അറുത്ത് നിരവധി ഷീറ്റുകള്‍ അപഹരിച്ചു. ഇത് സംബന്ധിച്ച് ആര്യനാട് പോലീസില്‍ ഇരുവരും പരാതി നല്‍കിയിട്ടുണ്ട്.

More Citizen News - Thiruvananthapuram