തൊളിക്കോട് സ്‌കൂളിലും സമൂഹവിരുദ്ധര്‍ വാഴയും പ്ലാവും നശിപ്പിച്ചു

Posted on: 15 Sep 2015വിതുര: തൊളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഞായറാഴ്ചരാത്രി സമൂഹവിരുദ്ധരുടെ അക്രമം. സ്‌കൂളങ്കണത്തോടുചേര്‍ന്ന് കൃഷി ചെയ്തിരുന്ന വാഴകളില്‍ കുലച്ചതുള്‍പ്പെടെ 15 എണ്ണം ചവിട്ടിയും പിഴുതുമിട്ടു. പ്രത്യേകമായി വളര്‍ത്തിയിരുന്ന ഒട്ടുപ്ലാവ് ഒടിച്ചിടുകയും ചെയ്തു. വിതുര വി.എച്ച്.എസ്.ഇ, യു.പി.എസ്. എന്നിവിടങ്ങളിലെ അക്രമത്തിനുപിന്നാലെയാണ് തൊളിക്കോട്ടെ സംഭവം.
സ്‌കൂളധികൃതര്‍ വിതുര പോലീസില്‍ പരാതിനല്‍കി. ക്ലാസ് മുറികളുടെ പൂട്ടില്‍ പ്രത്യേക പശതേച്ച് തുറക്കാന്‍ പറ്റാത്തവിധമാക്കുന്ന സംഭവങ്ങളും തൊളിക്കോട് സ്‌കൂളില്‍ പതിവായിരിക്കുകയാണ്. 25 ഓളം പൂട്ടുകളാണ് അക്രമികള്‍ ഇപ്രകാരം നശിപ്പിച്ചത്.


More Citizen News - Thiruvananthapuram