വെഞ്ഞാറമൂട് സഹകരണബാങ്കിന് പ്രഭാത, സായാഹ്ന ശാഖകള്‍ തുടങ്ങുന്നു

Posted on: 15 Sep 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സര്‍വീസ് സഹകരണബാങ്കിന് പുതിയതായി പ്രഭാത-സായാഹ്ന ശാഖകള്‍ തുടങ്ങുന്നതായി ബാങ്ക് ഭരണസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.
17ന് വൈകീട്ട് 5 മണിക്ക് മന്ത്രി വി.എസ്.ശിവകുമാര്‍ പ്രഭാത-സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം രമണി പി.നായര്‍ ആദ്യനിക്ഷേപം സ്വീകരിക്കല്‍ നടത്തും. ആദ്യ വായ്പാവിതരണം സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് ദാമോദരന്‍നായര്‍ നിര്‍വഹിക്കും.സ്വര്‍ണ്ണപ്പണയം സ്വീകരിക്കല്‍ ജില്ലാ സഹകരണ സംഘം പ്രസിഡന്റ് ഇ.ഷംസുദ്ദീന്‍ നിര്‍വഹിക്കും.
നെല്ലനാട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ബാങ്ക് കെട്ടിടത്തിലാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്.
രാവിലെ 7 മുതല്‍ 10 മണി വരെയും വൈകീട്ട് 4 മണി മുതല്‍ 7.30 വരെയുമാണ് ബാങ്ക് സമയം. വ്യാപാരികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സേവനം ചെയ്യുന്നതിനാണ് പ്രഭാത-സായാഹ്ന ശാഖകള്‍ തുടങ്ങുന്നതെന്ന് ബാങ്ക് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ എ.എം.റൈസ്, വയ്യേറ്റ് കെ.സോമന്‍, മോഹനന്‍നായര്‍, ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram