ആനപ്പാറയില്‍ മോഷണവും മോഷണശ്രമങ്ങളും

Posted on: 15 Sep 2015വിതുര: ആനപ്പാറ മേഖല കേന്ദ്രീകരിച്ച് കഴിഞ്ഞദിവസങ്ങളില്‍ മോഷണവും നിരവധി മോഷണശ്രമങ്ങളും നടന്നു. മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇവിടത്തെ 2 കാണിക്കവഞ്ചികള്‍ കവര്‍ന്നു. ചിറ്റാറില്‍ വിജു ശങ്കറിന്റെ ഉഷസ് വീട്ടില്‍ പൂട്ടുപൊളിച്ച് കള്ളന്‍ ഉള്ളില്‍ കടന്നെങ്കിലും ആളെത്തിയതിനാല്‍ ഓടിക്കളഞ്ഞു. ഇവിടെനിന്ന് കള്ളന്റെ ഉടുപ്പും ബസ് ടിക്കറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റാറില്‍ ബസ്സിറങ്ങിയ മോഷ്ടാവിനെ കണ്ടക്ടര്‍ തിരിച്ചറിഞ്ഞതായാണ് സൂചന. ആനപ്പാറ ഗുരുസ്വാമി, കാരിക്കുന്നിലെ സദാശിവന്‍ തുടങ്ങിയവരുടെ വീടുകളിലും മോഷണശ്രമം നടന്നു.

More Citizen News - Thiruvananthapuram