സമഗ്ര ഗ്രാമീണ ശുദ്ധ ജലവിതരണ പദ്ധതി നിര്‍മാണ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും

Posted on: 15 Sep 2015



കാട്ടാക്കട : വില്ലേജുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം 16 ന് നടക്കും. കുറ്റിച്ചല്‍ ജങ്ഷനില്‍ വൈകീട്ട് 5.30 ന് ചേരുന്ന ചടങ്ങ് മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ. അധ്യക്ഷനാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ മണ്ണൂര്‍ക്കര, വീരണകാവ്, പെരുംകുളം വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

More Citizen News - Thiruvananthapuram