മഴുവന്‍കോട്-പൂവണംമൂട് റോഡ് പുനരുദ്ധരിക്കാനുള്ള നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി

Posted on: 15 Sep 2015നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിലെ മഴുവന്‍കോട്-പൂവണംമൂട് റോഡ് പുനരുദ്ധരിക്കാനുള്ള നടപടികള്‍ പകുതിവഴിക്ക് ഉപേക്ഷിച്ചതായി നാട്ടുകാരുടെ പരാതി. ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡ് പുനര്‍നിര്‍മ്മിക്കാനായി പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയാണ് ഭരണസമിതിയുടെ അവസാനഘട്ടത്തില്‍പ്പോലും പൂര്‍ത്തിയാകാതെ ഇഴയുന്നത്. നാട്ടുകാരുടെ നിരന്തര പരാതിയുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. കാല്‍നടയാത്രപോലും ദുഷ്‌കരമായിട്ടും റോഡ് നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

More Citizen News - Thiruvananthapuram