വേദിയുടെ നിറത്തെ ചൊല്ലി തര്‍ക്കം; ആദ്യം ചുവന്നു പിന്നെ വെളുത്തു

Posted on: 15 Sep 2015മാറനല്ലൂര്‍: വികസനോത്സവത്തിനായി മാറനല്ലൂര്‍ കവലയില്‍ സ്ഥാപിച്ച വേദിയുടെ നിറത്തെക്കുറിച്ച് പഞ്ചായത്ത് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം. ഇതിന്റെ പേരില്‍ രാവിലെ തന്നെ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്, ബി.ജെ.പി. അംഗങ്ങള്‍ ചുവപ്പണിഞ്ഞ വേദിയില്‍ കയറിയിരുന്ന് പ്രതിഷേധിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന ചര്‍ച്ചയെ തുടര്‍ന്ന് വേദിയുടെ ഉള്‍ഭാഗത്ത് മാത്രം വെള്ള വിരിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. ഇതോടെ തര്‍ക്കം അവസാനിപ്പിച്ച് അംഗങ്ങള്‍ വികസനോത്സവം വിജയിപ്പിക്കാനിറങ്ങി.

More Citizen News - Thiruvananthapuram