ചരിത്രസ്മാരകം വിസ്മൃതിയിലേക്ക്‌

Posted on: 15 Sep 2015നാവായിക്കുളം : നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാവായിക്കുളത്തെ സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരം വേനല്‍മഴയില്‍ തകര്‍ന്നടിഞ്ഞു. ചിറയിന്‍കീഴ് താലൂക്കിലെതന്നെ ആദ്യ സബ് രജിസ്ട്രാര്‍ ഓഫീസാണ് വിസ്മൃതിയിലായത്. സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ മന്ദിരം നിര്‍മ്മിച്ചതോടെയാണ് ചരിത്രസ്മാരകം അനാഥമായത്. കൊട്ടാരമഠം എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. തേക്കിന്‍ തടികൊണ്ട് നിര്‍മ്മിച്ച കട്ടിയേറിയ കഴുക്കോലുകളും കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ച ഉത്തരങ്ങളും വാതില്‍പിടികളും ഒക്കെയുള്ള വിശാലമന്ദിരമാണിത്. കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ശിവഗിരി മഠത്തിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തതും ഇവിടെ വെച്ചായിരുന്നു. 2006 ല്‍ നാവായിക്കുളം ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി പുരാതന മന്ദിരത്തെ സംരക്ഷിത ചരിത്രസ്മാരകമാക്കി നിലനിര്‍ത്തമെന്ന പ്രമേയം പാസ്സാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. കെട്ടിടം ലേലം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു യെങ്കിലും അവരുടെ വാല്യു വേഷന്‍ തുക അനുസരിച്ച് ലേലം ഏറ്റെടുക്കാന്‍ കരാറുകാര്‍ എത്താതെയിരുന്നതിനാല്‍ അതും നടന്നില്ല. നൂറ്റാണ്ടുകളോളം മഴയും വെയിലുംകൊണ്ട് ലക്ഷങ്ങള്‍ വിലയുള്ള മന്ദിരവും തേക്കിന്‍ തടികളും നശിക്കുന്നത് സാംസ്‌കാരിക പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നു.


More Citizen News - Thiruvananthapuram