മുതുവിള എസ്.കെ.വി.യു.പി.എസ്സില്‍ സീഡ് ക്ലബ്ബിന്റെ ജൈവ കൃഷി പ്രോത്സാഹന പരിപാടികള്‍ നടത്തി

Posted on: 15 Sep 2015കല്ലറ: മുതുവിള എസ്.കെ.വി.യു.പി.എസ്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൈവ കൃഷി പ്രോത്സാഹനത്തിനുള്ള സാംസ്‌കാരിക കൂട്ടായ്മയും മാജിക് ഷോയും സംഘടിപ്പിച്ചു. നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയായ വിഷമയമായ പച്ചക്കറികള്‍ക്കെതിരെ സമൂഹത്തെയും വിദ്യാലയത്തെയും ബോധവത്കരിക്കുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടിയാണ് സീഡ്ക്ലബ് പരിപാടി സംഘടിപ്പിച്ചത്. ജൈവ കൃഷിയുമായി ബന്ധപ്പെട്ട് മജീഷ്യന്‍ സാരിയസിന്റെ മാജിക് ഷോയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് സ്‌കൂള്‍ പ്രഥമാധ്യാപിക ഡി.സുധ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.ചിത്ര, അധ്യാപകന്‍ സുധി കെ.എസ്., മാതൃഭൂമി സീഡ് മേഖലാ കോ-ഓര്‍ഡിനേറ്റര്‍ യു.സനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram