ധനസഹായ വിതരണം

Posted on: 15 Sep 2015കിളിമാനൂര്‍: കാരേറ്റ് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്കും രോഗബാധിതര്‍ക്കും ധനസഹായം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന്‍ നായര്‍ നിര്‍വഹിച്ചു. പി.ജി. മധുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി. രവീന്ദ്രന്‍, സന്തോഷ് കുറ്റൂര്‍, സി. ഷണ്‍മുഖന്‍, ഡി. സത്യന്‍, സതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.

അഷ്ടമംഗല ദേവപ്രശ്‌നം

കല്ലമ്പലം: കടമ്പാട്ടുകോണം ഇലങ്കത്തില്‍ ഭഗവതി ക്ഷേത്രത്തിലെ അഷ്ടമംഗലദേവപ്രശ്‌നം 16 ന് രാവിലെ ഗണപതിഹോമം, രാശിപൂജ എന്നിവയോട് കൂടി നടക്കും.


ധര്‍ണ നടത്തി

കിളിമാനൂര്‍ പനപ്പാംകുന്ന് വിദ്യാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ജി.ജി. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമരം ആലപ്പാട്ട് ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. റാസി, ഗോകുല്‍, റാഫി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram