തലസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം - സി.പി.ഐ.

Posted on: 15 Sep 2015തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍.അനില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളുടെ കടിയേറ്റ് നൂറുകണക്കിന് കുട്ടികളെയാണ് സമീപ ദിവസങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇരുചക്ര വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും തെരുവുനായ്ക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടിലാണ്. ഇത്രയും ഗുരുതരമായ അവസ്ഥയുണ്ടായിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരോ ജില്ലാ ഭരണകൂടമോ നടപടി സ്വീകരിക്കുന്നില്ല - സി.പി.ഐ. കുറ്റപ്പെടുത്തി.

More Citizen News - Thiruvananthapuram