മന്നം സ്മൃതിമന്ദിരം ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015നെയ്യാറ്റിന്‍കര: കളത്തറയ്ക്കല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി മന്ദിരമായ മന്നം സ്മൃതി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ മന്ദിരം ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് വി. ശിവന്‍കുട്ടി അധ്യക്ഷനായി. എന്‍.എസ്.എസ് നായക സഭാംഗം ജി. സോമശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ കരയോഗം ഭാരവാഹികളെയും മുതിര്‍ന്ന അംഗങ്ങളെയും താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ ശൈലേന്ദ്രകുമാര്‍ ആദരിച്ചു.
കരയോഗം സെക്രട്ടറി കെ. രാധാകൃഷ്ണന്‍, സോമന്‍നായര്‍, വി.എസ്. ബിനു, കൊല്ലയില്‍ രാജന്‍, ഡി. സുനില്‍കുമാര്‍, വി.കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram