ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും യോജിച്ചു പ്രവര്‍ത്തിക്കണം - ശങ്കരനാരായണന്‍

Posted on: 15 Sep 2015തിരുവനന്തപുരം: സംസ്ഥാനത്തെ വികസനത്തിന് ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍. അഭിപ്രായവ്യത്യാസങ്ങള്‍ ക്ഷമയോടെ പരിഹരിക്കാന്‍ ഇരുഭാഗത്തുനിന്ന് സാഹചര്യങ്ങള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ധനകാര്യവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'സായാഹ്ന'യുടെ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രജതജൂബിലി സുവനീറിന്റെ പ്രകാശനം മുന്‍ധനകാര്യ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.എസ്.സെന്തിലിനു നല്‍കി അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ സ്ഥാപക അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. വെഞ്ഞാറമൂട് രംഗപ്രഭാത് കലാസ്ഥാപനത്തിലെ പ്രതിഭകള്‍ നാടന്‍ കലാരൂപങ്ങളും അവതരിപ്പിച്ചു. സായാഹ്ന പ്രസിഡന്റ് എം.പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.ജയചന്ദ്രന്‍, ആര്‍.രാജേന്ദ്രന്‍, കണ്‍വീനര്‍ ജെ.വില്ല്യം എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് വി.മണികണ്ഠന്‍ നായര്‍ സ്വാഗതവും സെക്രട്ടറി ബി.ശശിധരന്‍ നന്ദിയും പറഞ്ഞു.

More Citizen News - Thiruvananthapuram