ഭാര്യയെയും മകളെയും പൊള്ളലേല്പിച്ചയാള്‍ അറസ്റ്റില്‍

Posted on: 15 Sep 2015തിരുവനന്തപുരം: രഹസ്യബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഭാര്യയെയും മകളെയും പൊള്ളലേല്പിച്ചയാള്‍ അറസ്റ്റില്‍. ബീമാപള്ളി സ്വദേശി അബ്ദുള്‍ റഹ്മാനാണ് ഭാര്യയെയും മകളെയും ചൂടുകഞ്ഞി ശരീരത്തിലൊഴിച്ച് പൊള്ളലേല്പിച്ചത്. അബ്ദുള്‍ റഹ്മാനും ഭാര്യ സിത്തി മൂമിനയും ബീമാപള്ളി സുനാമി കോളനിയിലാണ് താമസിക്കുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്ന് ഇയാള്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന ചൂട് കഞ്ഞിയെടുത്ത് സിത്തി മൂമിനയുടെയും 12 വയസ്സുള്ള മകള്‍ ബിസിതയുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
ശംഖുംമുഖം പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പൂന്തുറ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.വൈ.സുരേഷ്, പൂന്തുറ എസ്.ഐ. സജിന്‍ ലൂയിസ്, ക്രൈം എസ്.ഐ. രത്‌നന്‍, എസ്.സി.പി.ഒ.മാരായ ബിജു, അജയകുമാര്‍, അനില്‍കുമാര്‍, ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ബീമാപള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

More Citizen News - Thiruvananthapuram