കലാമണ്ഡലം കൃഷ്ണന്‍ നായരെ അനുസ്മരിച്ചു

Posted on: 15 Sep 2015തിരുവനന്തപുരം: കഥകളിയുടെ ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായരുടെ 25-ാം ചരമവാര്‍ഷികം ഹെറിറ്റേജ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. യോഗത്തില്‍ ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. കഥകളിനടന്‍ കൂടിയായ ചവറ അപ്പുക്കുട്ടന്‍പിള്ള പ്രബന്ധം അവതരിപ്പിച്ചു.
വേഷം, ചുട്ടി തുടങ്ങി കഥകളിയുടെ എല്ലാ വശങ്ങളും സമ്പൂര്‍ണമാക്കിയ ആചാര്യനായിരുന്നു കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന് ചവറ അഭിപ്രായപ്പെട്ടു. ദൃശ്യവേദി പ്രസിഡന്റ് സി.ജി.രാജഗോപാല്‍, ഡോ. നന്ത്യാത്ത് ഗോപാലകൃഷ്ണന്‍, കെ.ദേവപാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. ടി.പി.ശങ്കരന്‍കുട്ടി നായര്‍ ആമുഖപ്രഭാഷണം നടത്തി.

More Citizen News - Thiruvananthapuram