സഹ. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വാര്‍ഷികം

Posted on: 15 Sep 2015തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന പ്രസിഡന്റ് പി.വി.ജോസ് പ്രസംഗിച്ചു. ബാങ്കുകളുടെ വായ്പാ കുടിശ്ശിക പിരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറുക, പി.എഫ്. തുക സ്വകാര്യ ധനസ്ഥാപനങ്ങളില്‍ നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികള്‍: ആനത്തലവട്ടം ആനന്ദന്‍ (പ്രസിഡന്റ്), എം.എസ്.രവീന്ദ്രനാഥപണിക്കര്‍ (വര്‍ക്കിങ് പ്രസിഡന്റ്), എസ്.വിജയകുമാര്‍ (വൈസ് പ്രസിഡന്റ്), ടി.ആര്‍.രമേഷ് (ജനറല്‍ സെക്രട്ടറി), എ.വി.സഹദേവന്‍ (ജോയിന്റ് സെക്രട്ടറി), വി.ശശികുമാര്‍ (ട്രഷറര്‍).

More Citizen News - Thiruvananthapuram