'ഹൃദയപൂര്‍വം' പ്രകാശനം ചെയ്തു

Posted on: 15 Sep 2015തിരുവനന്തപുരം: സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രവി മടവൂരിന്റെ 'ഹൃദയപൂര്‍വം' (കവിതാ സമാഹാരം) ഡോ. എം.ആര്‍.തമ്പാന്‍ പ്രകാശനംചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണസമിതി അധ്യക്ഷ ശോഭാകോശി പുസ്തകം സ്വീകരിച്ചു. പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ അധ്യക്ഷനായിരുന്നു.
കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, കലാം കൊച്ചേറ, ദേവന്‍ പകല്‍ക്കുറി, മതിര ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗീതാ ഭാസ്‌കറിന്റെ അധ്യക്ഷതയില്‍ നടന്ന കവിസമ്മേളനം ഡോ. പ്രസന്നമണി ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram