എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്: മൂന്നുപേര്‍ പിടിയില്‍

Posted on: 15 Sep 2015തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച് കര്‍ണപുടം പൊട്ടിച്ച കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലായി. കാര്യവട്ടം എന്‍ജിനിയറിങ് കോളേജ് രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മലപ്പുറം ഹാജിയാര്‍പള്ളി ചാത്തന്‍പാറ വീട്ടില്‍ അര്‍ഷാദ് സഫ്വാന്‍ (19), നാലാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി വട്ടിയൂര്‍ക്കാവ് നെട്ടയം ദേവകി നിവാസില്‍ നിഥിന്‍ മോഹന്‍ (21), മൂന്നാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥി കഴക്കൂട്ടം കരിയില്‍ കേശവവിലാസം വീട്ടില്‍ വിഷ്ണുപ്രസാദ് (20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി മുഹമ്മദ് സമീറിനെ കോളേജ് കാമ്പസില്‍വെച്ച് മൂവരുംചേര്‍ന്ന് മര്‍ദിച്ചതായാണ് കേസ്. മര്‍ദനത്തില്‍ ഇയാളുടെ കേഴ്വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. ചെവിയിലേറ്റ അടിയുടെ ആഘാതത്തില്‍ കര്‍ണപുടം പൊട്ടിയതായും പോലീസ് അറിയിച്ചു.
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ കഴിഞ്ഞദിവസമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്, മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, ശ്രീകാര്യം എസ്.ഐ. കെ.ആര്‍.ബിജു, എ.എസ്.ഐ. കുമാരന്‍, എസ്.സി.പി.ഒ.മാരായ അനൂപ്, ഷിലു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram