സഹകരണ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കും

Posted on: 15 Sep 2015തിരുവനന്തപുരം: കേരളത്തിലെ സഹകരണ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുമെന്ന് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.എം.ബഷീര്‍ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍കാരുടെ അടിയന്തര പ്രാധാന്യമുള്ള ആനുകൂല്യങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.മോഹനന്‍പിള്ള അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.കുഞ്ഞികൃഷ്ണന്‍ നായര്‍, ഭാരവാഹികളായ എ.ആര്‍.രാമന്‍, മുണ്ടൂര്‍ രാമകൃഷ്ണന്‍, പീറ്റര്‍ മാത്യു, സി.സി.വര്‍ഗീസ്, സി.എം.രവീന്ദ്രനാഥന്‍, പുരുഷോത്തമക്കുറുപ്പ്, സദാശിവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram