ബി.എസ്.എന്‍.എല്‍. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

Posted on: 15 Sep 2015തിരുവനന്തപുരം: ഓള്‍ ഇന്ത്യ ബി.എസ്.എന്‍.എല്‍. പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് പി.എസ്.രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈമനം ആര്‍.ടി.ടി.സി. ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ്.ജി.പണിക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.ഗോപാലപിള്ള, സെക്രട്ടറി ആര്‍.എന്‍.പടനായര്‍, വൈസ് പ്രസിഡന്റ് വി.ശാര്‍ങ്ധരന്‍ നായര്‍, ടി.ഇ.എസ്.എ. മുന്‍ സര്‍ക്കിള്‍ സെക്രട്ടറി ജി.മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി കെ.രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എം.പുഷ്പകുമാരി എന്നിവര്‍ സംസാരിച്ചു. 78.2 ശതമാനം ഡി.എ.യുടെ അടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, മെഡിക്കല്‍ അലവന്‍സ് പുനഃസ്ഥാപിക്കുക, പെന്‍ഷന്‍കാര്‍ക്ക് ജി.പി.എഫ്. ബാലന്‍സ് നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികളായി എസ്.ജി.പണിക്കര്‍ (പ്രസിഡന്റ്), ജി.രാജേന്ദ്രന്‍, കെ.ശിവാനന്ദന്‍ ആശാരി, എന്‍.മാധവന്‍പിള്ള, ടി.ജോണ്‍റോസ് (വൈസ് പ്രസിഡന്റുമാര്‍), കെ.രവീന്ദ്രന്‍ (സെക്രട്ടറി), എം.പുഷ്പകുമാരി, കെ.കൃഷ്ണന്‍, കെ.ബാഹുലേയന്‍, ഒ.അപ്പു, വി.ശിവരാജന്‍ (ജോ.സെക്രട്ടറിമാര്‍), സി.രവികുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram