നേത്രദാന ബോധവത്കരണവുമായി സീഡ് ക്ലബ് വളന്റിയേഴ്‌സ്‌

Posted on: 15 Sep 2015മരൂതൂര്‍ക്കോണം: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേത്രദാന ബോധവത്കരണ സെമിനാര്‍ നടത്തി. സീഡ് ക്ലബ്ബിന്റെയും സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസിന്റെയും നേതൃത്വത്തിലാണ് നേത്രദാന പക്ഷാചരണ പരിപാടികള്‍ നടത്തിയത്. ജാതി മത വ്യത്യാസമില്ലാതെ അവയവദാനത്തിന് സാമൂഹിക പിന്തുണ നേടിയെടുക്കാനും കാഴ്ചശക്തി നഷ്ടപ്പെട്ട അനേകായിരംപേര്‍ക്ക് നേത്രദാനത്തിലൂടെ കാഴ്ചനേടാനും തങ്ങളാലാവുന്ന കര്‍മപരിപാടികളാണ് പി.ടി.എം. സീഡ് ക്ലബ് നടപ്പിലാക്കിവരുന്നത്. വെണ്‍പകല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഒപ്റ്റിമെട്രിസ്റ്റ് ബി.ആര്‍.സുധീഷ്, സെമിനാറിന് നേതൃത്വം നല്‍കി. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് തയ്യാറാക്കിയ ലഘുലേഖ ഉപയോഗിച്ചാണ് ക്ലബ് അംഗങ്ങള്‍ ബോധവത്കരണം നടത്തുന്നത്. അവരവരുടെ രക്ഷാകര്‍ത്താക്കളെ ബോധവത്കരിച്ച് ആദ്യഘട്ടമായി നൂറ് നേത്രദാന സമ്മതപത്രം സമാഹരിക്കും. മാനേജര്‍ വി.ശാന്തകുമാരി അമ്മ, ഹെഡ്മാസ്റ്റര്‍ കെ.ആര്‍.ജയകുമാര്‍, ഡോ. വി.സജു, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സ് സൗമ്യ, വിനോദ് ശാന്തിപുരം എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram