തീവണ്ടി ഗതാഗതം: നിയന്ത്രണമില്ല

Posted on: 15 Sep 2015തിരുവനന്തപുരം: കുഴിത്തുറ-ഇരണിയല്‍-നാഗര്‍കോവില്‍ സെക്ഷനില്‍ അറ്റകുറ്റപ്പണി മാറ്റിവെച്ചു. അതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ പാതയില്‍ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപ്പണിക്കായി തീവണ്ടികള്‍ റദ്ദാക്കിയിരുന്നു. ചിലത് ഭാഗികമായി തിരിച്ചുവിടാനും തീരുമാനിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ അറ്റകുറ്റപ്പണി മാറ്റിവെയ്ക്കുകയായിരുന്നു. തീവണ്ടികള്‍ പതിവ് സമയം പാലിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram