ഹിന്ദി പക്ഷാചരണത്തിന് തുടക്കമായി

Posted on: 15 Sep 2015തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തിലുള്ള ഹിന്ദി പക്ഷാചരണം മുന്‍ എം.പി. ഡോ. നീലലോഹിതദാസന്‍ നാടാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തന്നെ ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ഡോ. എസ്.രാജപ്പന്‍ നായര്‍ അധ്യക്ഷനായിരുന്നു.
അഡ്വ. എസ്.സുരേഷ്, എസ്.ശ്രീനിവാസന്‍, അജിത വി.എസ്., പ്രൊഫ. എന്‍.മാധവന്‍കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദി പക്ഷാചരണം 28ന് സമാപിക്കും.

More Citizen News - Thiruvananthapuram