പ്രകാശനം ചെയ്തു

Posted on: 15 Sep 2015തിരുവനന്തപുരം: വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളായ രശ്മി ബി.എസ്സിന്റെ 'പ്രതികരണം' കവിതാ സമാഹാരവും നീതു യു.വി.യുടെ 'ചാന്ദ്രതീരം' എന്ന നോവലും പ്രകാശനം ചെയ്തു. പുസ്തകങ്ങള്‍ നടന്‍ സുധീര്‍ ജെ.നായര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബി.ശ്രീലതയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ജി.എസ്.പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. വെങ്ങാന്നൂര്‍ എന്‍.രാമകൃഷ്ണന്‍ നായര്‍, സുമേഷ്‌കൃഷ്ണന്‍, തലയല്‍ മനോഹരന്‍ നായര്‍, ഷാമിലഷൂജ, എന്‍.മുരുകന്‍ നായര്‍, കെ.വത്സലകുമാരി, മീരാബീഗം ജെ. എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram