കന്യാകുമാരി തര്‍പ്പക്കുളത്തില്‍ വെള്ളമെത്തിക്കാന്‍ നടപടിയായി

Posted on: 15 Sep 2015കന്യാകുമാരി: ഭഗവതിഅമ്മന്‍ ക്ഷേത്രത്തിലെ തര്‍പ്പക്കുളത്തില്‍ ചടങ്ങുകള്‍ക്ക് തടസ്സമില്ലാതെ ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ നടപടി. പുത്തനാറ് കനാലില്‍ നിന്ന് പൈപ്പ്‌ലൈന്‍മൂലം ജലം എത്തിക്കാന്‍ കെ.ടി.പച്ചമാല്‍ എം.എല്‍.എ. 10 ലക്ഷംരൂപ അനുവദിച്ചതിനെത്തുടര്‍ന്ന് പണികള്‍ക്ക് ഞായറാഴ്ച തുടക്കമായി. തലമുറകളായി വൈകാശി ഉത്സവത്തിന് തെര്‍പ്പ ഉത്സവം നടത്താറുള്ള കുളത്തില്‍ വെള്ളമില്ലാതെ വര്‍ഷങ്ങളായി ചടങ്ങുകള്‍ തടസ്സപ്പെട്ടിരുന്നു. പേച്ചിപ്പാറയില്‍ നിന്നെത്തുന്ന വെള്ളം പുത്തനാറ് കനാലില്‍നിന്ന് പാപനാശം കനാല്‍മൂലം കുളത്തില്‍ എത്തിച്ചിരുന്നു. കനാലിന്റെ ഭൂരിഭാഗവും മണ്ണുമൂടിയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയും വെള്ളം എത്താനാകാത്തവിധം തടസ്സങ്ങളുണ്ടായി. കഴിഞ്ഞ ഉത്സവത്തിന് താത്കാലിക നടപടിമൂലമാണ് ജലം എത്തിച്ചത്. ഭക്തജനങ്ങളുടെ തുടര്‍ ആവശ്യം പരിഗണിച്ചാണ് എം.എല്‍.എ. പണം അനുവദിച്ചത്. ഞായറാഴ്ച എം.എല്‍.എ. പച്ചമാല്‍ പണികള്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram