വി.എസ്.ഡി.പി. ധര്‍ണ നടത്തി

Posted on: 15 Sep 2015നെയ്യാറ്റിന്‍കര: വി.എസ്.ഡി.പി. കോട്ടുകാല്‍ പഞ്ചായത്ത് സെക്രട്ടറി മണ്ണക്കല്ല് സുരേഷിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ വി.എസ്.ഡി.പി. ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ആക്രമണം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ എസ്.പി. ഓഫീസലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. മാത്രവുമല്ല സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുന്നയ്ക്കാട് തുളസി, ബാലരാമപുരം ചന്ദ്രന്‍, പുലിയൂര്‍ക്കോണം ഷാജി, ചൊവ്വര ഗോപന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Thiruvananthapuram