സംഗീത നാടക അക്കാദമിയുടെ ലഘു നാടക മത്സരങ്ങള്‍ക്ക് തുടക്കമായി

Posted on: 15 Sep 2015തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയും സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ ലഘു നാടക മത്സരങ്ങള്‍ക്ക് തുടക്കമായി. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ സഹകരണത്തോടെയാണ് നാടക മത്സരങ്ങള്‍ നടത്തുന്നത്.
മത്സരങ്ങള്‍ എച്ച്.എല്‍.എല്‍. എം.ഡി. ഡോ. എം.അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം വി.ആര്‍.പ്രതാപന്‍ അധ്യക്ഷനായിരുന്നു. അക്കാദമി നിര്‍വാഹക സമിതി അംഗം മോഹന്‍ ജി.വെണ്‍പുഴശ്ശേരി, ജനറല്‍ കൗണ്‍സില്‍ അംഗം മീനമ്പലം സന്തോഷ് എന്നിവര്‍ സംസാരിച്ചു. കൊല്ലം സ്വരലയ സാംസ്‌കാരിക സമിതിയുടെ 'ആക്ടര്‍ ആന്‍ഡ് ക്രൂ', തൃശൂര്‍ അഭിനയ നാടക സമിതിയുടെ 'ഒറ്റ' എന്നീ നാടകങ്ങള്‍ ഉദ്ഘാടന ദിവസം അരങ്ങിലെത്തി.
വിവിധ ജില്ലകളില്‍ നിന്നുള്ള മികച്ച അമച്വര്‍ നാടക സംഘങ്ങളുടെ പത്ത് നാടകങ്ങളാണ് ബുധനാഴ്ചവരെ നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ വേദിയിലെത്തുന്നത്. വൈകീട്ട് ആറര മുതലാണ് മത്സരം.


More Citizen News - Thiruvananthapuram