വീട്ടമ്മയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍

Posted on: 14 Sep 2015വിളപ്പില്‍ശാല: വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് സ്ത്രീയെ മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ണിയൂര്‍ കുഴിവിളാകം തടത്തരികത്ത് വീട്ടില്‍ തങ്കരാജിനെയാണ്(56) വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്.
2006 ല്‍ കൊണ്ണിയൂര്‍ അയണിച്ചിറ പൗര്‍ണമി ഭവനില്‍ സുധാകുമാരിയെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിലായിരുന്ന പ്രതിക്കെതിരെ മൂന്നുവര്‍ഷം മുന്‍പ് കോടതി അറസ്റ്റ് വാറന്റ് നല്‍കിയിരുന്നു. മലയിന്‍കീഴ് സി.ഐ.ബിനുകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല എസ്.ഐ. ഹേമന്ദ്കുമാര്‍, എ.എസ്.ഐ.ഉദയകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram