പോലീസ് മിനിസ്റ്റീരിയല്‍ പെന്‍ഷന്‍കാര്‍ ചികിത്സാസഹായം നല്‍കി

Posted on: 14 Sep 2015തിരുവനന്തപുരം: പോലീസ് മിനിസ്റ്റീരിയല്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം സംഘടിപ്പിച്ച ഓണാഘോഷം ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമയത്തിന് സ്ഥാനക്കയറ്റം നല്‍കി പോലീസ് സേനയെ സജ്ജീകരിക്കുന്നതില്‍ പോരായ്മകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1984 മുതല്‍ക്കുള്ള മുന്‍ഗണനാക്രമം നോക്കിയാണ് സ്ഥാനക്കയറ്റം നല്‍കേണ്ടത്. 1996 മുതല്‍ക്കുള്ള പല സ്ഥാനക്കയറ്റങ്ങളും സംബന്ധിച്ച കേസുകള്‍ ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ നടന്നുവരികയാണെന്നും ഡി.ജി.പി. പറഞ്ഞു.

ചടങ്ങില്‍ അസോസിയേഷന്റെ ആര്‍.സി.സി.ക്കുള്ള ധനസഹായം തിരുവനന്തപുരം ആര്‍.സി.സി. അഡീഷണല്‍ ഡയറക്ടര്‍ ഡോ. കുസുമകുമാരിക്ക് ഡി.ജി.പി. കൈമാറി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.എസ്.ഗോപകുമാരന്‍ നായര്‍ അധ്യക്ഷനായി. പ്രൊഫ. ടി.ശാന്തകുമാരി, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.ഭാന്‍ഷായ് മോഹന്‍, സി.എസ്.ഗോപാലകൃഷ്ണന്‍, സെക്രട്ടറി എസ്.ശാന്തകുമാരി, എന്‍.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram