ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു

Posted on: 14 Sep 2015കാട്ടാക്കട: അമ്മക്കൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങവേ വീട്ടമ്മയുടെ രണ്ടേകാല്‍ പവന്‍ മാല ബൈക്കിലെത്തിയവര്‍ പൊട്ടിച്ചുകടന്നു. കാട്ടാക്കടക്കടുത്ത് മൈലോട്ടുമൂഴി കാക്കമുകളില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വീരണകാവ് ദീപഭവനില്‍ ദീപയുടെ (41) സ്വര്‍ണ മാലയാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചുകടന്നത്. മാല വലിച്ചെടുക്കുന്നതിനിടെ ദീപയുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്. മാലയുടെ കുറച്ചുഭാഗവും കൈയില്‍ കിട്ടി. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം തുടങ്ങി. മുമ്പും ഇവിടെ പലതവണ മാല പിടിച്ചുപറിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram