സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ഓഫീസ് ഉദ്ഘാടനം 17ന്

Posted on: 14 Sep 2015കാട്ടാക്കട: എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പഠനഗവേഷണ കേന്ദ്രവും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ഓഫീസും കാട്ടാക്കടയില്‍ 17ന് ഉദ്ഘാടനം ചെയ്യും .
പൂവച്ചല്‍ പഞ്ചായത്തിലെ നാടുകാണിയില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്, കമ്മിഷന്‍ ഓഫീസ് എന്നിവയാണ് ചന്തയ്ക്കു സമീപം താത്കാലിക വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. നാടുകാണിയില്‍ സൗജന്യമായി ലഭിച്ച ഒരേക്കറിലാണ് സ്ഥിരം കെട്ടിടം പണിയുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 4.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ആയി ഡോ.സി.സുരേഷ് കുമാറിനെ നിയമിച്ചു .
എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ അപെക്‌സ് സ്ഥാപനമായി സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങുന്ന കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ചെയര്‍മാനായി ഡോ.എ.എം.മത്തായിയെയും അംഗങ്ങളായി ഡോ.എം.കുട്ടപ്പന്‍, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ.അച്യുത് ശങ്കര്‍ എസ്.നായര്‍ എന്നിവരെയും തീരുമാനിച്ചിട്ടുണ്ട്.
17ന് വൈകീട്ട് 4ന് മന്ത്രി കെ.സി.ജോസഫ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ. അധ്യക്ഷനാകുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കട്ടക്കോട് തങ്കച്ചനും അംഗം സി.ആര്‍.ഉദയകുമാറും അറിയിച്ചു.

More Citizen News - Thiruvananthapuram