റബ്ബര്‍ഷീറ്റ് കത്തി നശിച്ചു

Posted on: 14 Sep 2015ആര്യനാട്: ആര്യനാട് ആനന്ദേശ്വരം ശ്രീവിലാസത്തില്‍ ജയാമനോഹരന്റെ വീട്ടില്‍ റബ്ബര്‍ ഷീറ്റ് കത്തി നശിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഉണങ്ങാനിട്ടിരുന്ന 30 കിലോയോളം ഷീറ്റുകളാണ് തീ കത്തി നശിച്ചത്. നെടുമങ്ങാട്ട് നിന്ന് അഗ്നിശമനസേന യൂണിറ്റ് എത്തിയെങ്കിലും പൊലീസ് സ്റ്റേഷന് സമീപത്തായതിനാല്‍ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

More Citizen News - Thiruvananthapuram