ഉടന്‍ പൂട്ടേണ്ട മദ്യക്കടകളുടെ പട്ടികയില്‍ വിതുരയിലെ കടയും

Posted on: 14 Sep 2015വിതുര: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഉടന്‍ പൂട്ടേണ്ട ഷോപ്പുകളുടെ പട്ടികയില്‍ വിതുരയിലെ 1032 നമ്പര്‍ ഔട്ട്‌ലെറ്റും. വിതുരയിലെ ഔട്ട്‌ലെറ്റ് പൂട്ടരുതെന്നാണ് ബിവറേജസ് കോര്‍പ്പറേഷനിലെ വിവിധ യൂണിയനുകളുടെ നിലപാട്. ഔട്ട്‌ലെറ്റുകളുടെ സാധ്യത നിര്‍ണയിക്കുന്ന വെയര്‍ഹൗസ് റിപ്പോര്‍ട്ടും പൂട്ടുന്നതിന് എതിരാണ്. മലയോരത്തെ ഒരു ബിയര്‍ ഷോപ്പിനെ സഹായിക്കാനാണ് ഔട്ട്‌ലെറ്റ് പൂട്ടുന്നതെന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പറയുന്നു.
വിതുര മേഖലയില്‍ കള്ള് ഷാപ്പ് തുടങ്ങാന്‍ പ്രമുഖ അബ്കാരി വ്യവസായി ആറ് മാസം മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ എതിര്‍പ്പ്മൂലം ശ്രമം വിജയിച്ചില്ല. ഇപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാനുള്ള നീക്കത്തിന് പിന്നില്‍ കള്ള് ഷാപ്പിന്റെ ആള്‍ക്കാരുമുണ്ടെന്നാണ് ആക്ഷേപം.

More Citizen News - Thiruvananthapuram