ശ്രീമൂലം ക്ലൂബ്ബില്‍ വള്ളസദ്യയോടെ ഓണാഘോഷം

Posted on: 14 Sep 2015തിരുവനന്തപുരം: വഴുതയ്ക്കാട് ശ്രീമൂലം ക്ലൂബ്ബില്‍ ആറന്മുള വള്ളസദ്യയോടെ ഓണാഘോഷം നടന്നു. അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളുമുള്‍പ്പെടെ നിരവധിപേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ആറന്മുള വള്ളസദ്യയുടെ പാരമ്പര്യരീതി വെടിയാതെയാണ് ക്ലൂബ്ബില്‍ സദ്യയൊരുക്കിയത്. 46 തരം കറികള്‍ സദ്യയ്ക്കുണ്ടായിരുന്നു. സദ്യയിലെ വിഭവങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഉടന്‍ എത്തിക്കണമെന്നതാണ് വള്ളസദ്യയിലെ വ്യവസ്ഥ. ആചാരവേഷമണിഞ്ഞ 60 ഓളം പേര്‍ ഇതിന് സന്നദ്ധരായി നിന്ന് വിഭവങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നതും വിളമ്പുന്നതും വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ പാടിക്കൊണ്ടായിരുന്നു. പങ്കെടുത്തവര്‍ക്ക് വള്ളസദ്യ വേറിട്ട അനുഭവമായി. ശ്രീമൂലംക്ലൂബ്ബ് പ്രസിഡന്റ് കെ.സി.മോഹന്‍, സെക്രട്ടറി വിവിയന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram