അവയവദാനം ചെയ്തയാളുടെ കുടുംബത്തിന് മത്സ്യഫെഡ് അഞ്ചുലക്ഷം രൂപ നല്‍കി

Posted on: 14 Sep 2015തിരുവനന്തപുരം: അപകടത്തില്‍ മരണപ്പെട്ട് അവയവദാനം ചെയ്ത വലിയവേളി എഫ്.എം. കോട്ടേജില്‍ ആഗ്നസ് പൗലോസിന്റെ കുടുംബത്തിന് മത്സ്യഫെഡ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നും അഞ്ച് ലക്ഷം രൂപ നല്‍കി. ആഗ്നസിന്റെ മകള്‍ ഹെലന്‍ ഫ്രാങ്കിളിന് വലിയവേളി സംഘം പ്രസിഡന്റും തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗവുമായ വേളി വര്‍ഗീസ് തുകയുടെ ചെക്ക് കൈമാറി. മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ ഷീനാ, സംഘം സെക്രട്ടറി മേഗ്ലൂന്‍ തോമസ്, ഭരണസമിതി അംഗങ്ങളായ അല്‍ഫോണ്‍സ്, ട്രീസാ റൊളുതോന്‍, സോളമന്‍ ജോസ്, ത്രേസി സ്റ്റീഫന്‍, പയസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram