കേരകര്‍ഷകസംഘം ധര്‍ണ നടത്തി

Posted on: 14 Sep 2015തിരുവനന്തപുരം: വെളിച്ചെണ്ണയും കൊപ്രയും ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുക, നീര ഉത്പാദനത്തിനായി നാളികേര വികസനബോര്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരകര്‍ഷകസംഘം സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സി.പി.നാരായണന്‍ എം.പി. ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐ.വി.ശശാങ്കന്‍ അധ്യക്ഷനായിരുന്നു. ഇ.കെ.വിജയന്‍ എം.എല്‍.എ, കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി, കെ.എം.സാലിഹ്, അഡ്വ. ജെ.വേണുഗോപാലന്‍ നായര്‍, കെ.പ്രദീപന്‍, റോയി ബി.തച്ചേരി, ജി.ഗോപിനാഥന്‍, പി.ജി.സുകുമാരന്‍നായര്‍, കെ.പി.കൃഷ്ണന്‍കുട്ടി, എന്‍.ഡി.രാമചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram