ഭര്‍തൃഗൃഹത്തില്‍ തീപ്പൊള്ളലേറ്റ നിലയില്‍ക്കണ്ട നവവധു മരിച്ചു

Posted on: 14 Sep 2015ബാലരാമപുരം: ഭര്‍തൃഗൃഹത്തില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട നവവധു മരിച്ചു. ബാലരാമപുരം ശാലിയാര്‍ തെരുവ് അഗസ്ത്യര്‍ സ്വാമി നഗര്‍ സൂര്യഭവനില്‍ ശങ്കറിന്റെ ഭാര്യ കീര്‍ത്തിക (25) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ മെയ് 10 നായിരുന്നു നാഗര്‍കോവില്‍ സ്വദേശിനിയായ കീര്‍ത്തികയും ശങ്കറും തമ്മിലുള്ള വിവാഹം. സോഫ്റ്റ് വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു കീര്‍ത്തിക. വിവാഹത്തിനു ശേഷം ജോലിക്കു പോകാന്‍ അനുവദിച്ചിരുന്നില്ലെന്നു പോലീസ് പറഞ്ഞു. ശങ്കര്‍ ഗള്‍ഫിലാണ്.
മൃതദേഹം എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍ മൃതദേഹം നാഗര്‍കോവിലിലേക്ക് കൊണ്ടുപോയി.

More Citizen News - Thiruvananthapuram