80 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

Posted on: 14 Sep 2015വെഞ്ഞാറമൂട്: പൂപ്പുറം സ്വദേശിനിയായ 80 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാനും ആഭരണങ്ങള്‍ തട്ടിയെടുക്കാനും ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റുചെയ്തു. പൂപ്പുറം വി.വി. ഹൗസില്‍ ബാഹുലേയന്‍(56) ആണ് പിടിയിലായത്.
ജൂലായ് 23നാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്കുനേരെ രാത്രി 12 മണിക്കുശേഷമാണ് അതിക്രമം നടത്തിയത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനും ആഭരണം തട്ടിയെടുക്കാനും ശ്രമിച്ചത്. വൃദ്ധയുടെ നിലവിളിെേകട്ടത്തിയ അയല്‍വാസികളാണ് വൃദ്ധയെ രക്ഷിച്ചത്. പിടിവലിക്കള്‍ക്കിടെ വൃദ്ധയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയുടെ ഇരുചക്രവാഹനം വൃദ്ധയുടെ വീടിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
വെഞ്ഞാറമൂട് സി.ഐ. പ്രതീപ്കുമാര്‍, എസ്.ഐ. റിയാസ് രാജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram