അജുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ധനസഹായം നല്‍കുമെന്ന് എം.എല്‍.എ.

Posted on: 14 Sep 2015വിതുര: അപസ്മാരരോഗ ബാധിതനായ ആനപ്പാറ സ്‌കൂള്‍ താത്കാലിക ജീവനക്കാരന്‍ അജുവിന്റെ ശസ്ത്രക്രിയ ഞായറാഴ്ച നടന്നു. വീട്ടിലെ തൂണ് വീണ് കാലിലെ എല്ലുതകര്‍ന്ന അജുവിന്റെ ചികിത്സ വഴിമുട്ടിയ വിവരം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ശബരീനാഥന്‍ എം.എല്‍.എ. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തി അജുവിനെ കണ്ടു.
ചികിത്സിക്കുന്ന ഡോക്ടര്‍ ഷാനവാസിനെയും അദ്ദേഹം ബന്ധപ്പെട്ടു. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരമാവധി ചികിത്സാധനസഹായം അടിയന്തരമായി വാങ്ങിനല്‍കുമെന്ന് ശബരീനാഥന്‍ ഉറപ്പുനല്‍കി. അജുവിനെ സഹായിക്കാന്‍ സ്‌കൂള്‍ പി.ടി.എ.യും സജീവമായി രംഗത്തിറങ്ങി. രോഗികള്‍ മാത്രമുള്ള അജുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏതെങ്കിലും ജീവകാരുണ്യ സംഘടനയെ ഏല്‍പ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

More Citizen News - Thiruvananthapuram