ദേശീയപാതാവികസനം: ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി

Posted on: 14 Sep 2015ബാലരാമപുരം: കരമന-കളിയിക്കാവിള റോഡിന്റെ രണ്ടാംഘട്ട വികസനത്തിനുള്ള സ്ഥലമെടുപ്പ് വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള ബില്‍ഡിങ്‌സ് ഓണേഴ്‌സ് അസോസിേയഷന്‍ ബാലരാമപുരത്ത് സായാഹ്നധര്‍ണ നടത്തി. നേരത്തെ നിശ്ചയിച്ച വിലക്കുഭൂമി എറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അസോസിേയഷന്‍ ആവശ്യപ്പെട്ടു.
സി.പി.എം. നേമം ഏരിയാ സെക്രട്ടറി കല്ലിയൂര്‍ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എ.റഹീം അധ്യക്ഷനായി. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രന്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം വി.മോഹനന്‍, വി.സുധാകരന്‍, ജോയി എബ്രഹാം, അമരവിള ഷാജി, എം.എ.ഖാദര്‍, വിനയചന്ദ്രന്‍, അശോക് കടമ്പനാട്, എം.എസ്.മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram