എ.കെ.എസ്.ടി.യു. വിദ്യാഭ്യാസരക്ഷാജാഥ ആരംഭിച്ചു

Posted on: 14 Sep 2015തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം നല്‍കുക, പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, വിദ്യാഭ്യാസരംഗത്തെ മതവത്കരണം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എ.കെ.എസ്.ടി.യു. നടത്തുന്ന വിദ്യാഭ്യാസരക്ഷാജാഥയുടെ തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടനം സപ്തംബര്‍ 13ന് പാറശ്ശാലയില്‍ സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ്ബാബു നിര്‍വഹിച്ചു.
ജാഥാ ക്യാപ്റ്റന്‍ എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ആര്‍.ശരത്ചന്ദ്രന്‍ നായര്‍ക്ക് പതാക കൈമാറി. സമ്മേളനത്തില്‍ സി.പി.ഐ. പാറശ്ശാല മണ്ഡലം സെക്രട്ടറി സുന്ദരേശന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിമാരായ കെ.ബുഹാരി, കെ.എസ്.ഭരതരാജ്, വൈസ് പ്രസിഡന്റുമാരായ ബി.വിജയമ്മ, പി.കെ.മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.എസ്.ടി.യു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എഫ്.വില്‍സണ്‍ സ്വാഗതവും പാറശ്ശാല ഉപജില്ലാ സെക്രട്ടറി റോബര്‍ട്ട് രാജ് നന്ദിയും പറഞ്ഞു.

More Citizen News - Thiruvananthapuram