ഹിന്ദുഐക്യവേദി പ്രതിഷേധ കൂട്ടായ്മ നടത്തി

Posted on: 14 Sep 2015വര്‍ക്കല: കണ്ണൂരില്‍ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ അവഹേളിച്ചതിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വര്‍ക്കല റെയില്‍വേ സ്റ്റഷനില്‍ നിന്നും വര്‍ക്കലവരെ പ്രതിഷേധ പ്രകടനവും നടത്തി. കൂട്ടായ്മ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്‍ ആധ്യക്ഷ്യം വഹിച്ചു. എസ്.എന്‍.ഡി.പി ആറ്റിങ്ങല്‍ യൂണിയന്‍ പ്രസിഡന്റ് ഗോകുല്‍ദാസ്, ശിവഗിരി യൂണിയന്‍ വൈസ് പ്രസിഡന്റ് ജി.തൃദീപ്, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി കിളിമാനൂര്‍ സുരേഷ്, രാജേന്ദ്രപ്രസാദ്, കവലയൂര്‍ പ്രദീപ്, കടയ്ക്കാവൂര്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram