കള്ളോട്ട് വീട്ടില്‍നിന്ന് പത്തര പവനും പണവും മോഷ്ടിച്ചു

Posted on: 14 Sep 2015കാട്ടാക്കട : കുറ്റിച്ചല്‍ കള്ളോട്ട് വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്ന് പത്തര പവനും 35,200 രൂപയും മോഷ്ടിച്ചു. കള്ളോട് തനിമയില്‍ ഷഫീറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് . ചുറ്റുമതിലുള്ള കൂറ്റന്‍ ടെറസ് വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന കള്ളന്മാര്‍ കിടപ്പുമുറിയിലെ അലമാരയും മേശയും പൊളിച്ചാണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്.
മോഷണം നടക്കുമ്പോള്‍ ഷഫീറും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടിനുള്ളിലെ മേശകളും അലമാരകളുമൊക്കെ കുത്തിപ്പൊളിച്ച് സാധനങ്ങള്‍ വാരി പുറത്തിട്ട നിലയിലാണ്. അതിനുള്ളില്‍ ഉണ്ടായിരുന്ന ചെറിയ ആഭരണ പെട്ടികളും മറ്റുള്ള കവറുകളുമൊക്കെ തുറന്നുനോക്കിയശേഷം വീടിന്റെ പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷഫീര്‍ അടുത്തിടെയാണ് നാട്ടില്‍ വന്നത്. കാട്ടാക്കട പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുത്തു.

More Citizen News - Thiruvananthapuram