വൈദ്യുത ലൈനില്‍ പാഴ്വള്ളി പടരുന്നു

Posted on: 14 Sep 2015ആറ്റിങ്ങല്‍: നഗരത്തിന്റെ ഹൃദയഭാഗത്ത് നില്‍ക്കുന്ന വൈദ്യുതപോസ്റ്റിലും ലൈനുകളിലും പാഴ്വള്ളി പടര്‍ന്ന് മൂടിയിട്ടും അധികൃതര്‍ അനങ്ങുന്നില്ലെന്ന് ആക്ഷേപം. ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുന്നതില്‍ അധികൃതര്‍ ഉത്സാഹം കാണിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
ടൗണ്‍ യു.പി.എസ്-വീരളം റോഡില്‍ ടൗണ്‍ യു.പി.എസിന്റെ മതിലില്‍ ചേര്‍ന്ന് നില്‍ക്കുന്ന പോസ്റ്റിലും കമ്പികളിലുമാണ് വള്ളി പടര്‍ന്ന് കയറിയിട്ടുള്ളത്. വള്ളികള്‍ വളര്‍ന്ന് ലൈനിലൂടെ പടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലേക്കുവരെയെത്തി. വിവരം അധികൃതരെ അറിയിച്ചിട്ടും നടപടികളില്ലെന്ന് ആക്ഷേപമുണ്ട്.

More Citizen News - Thiruvananthapuram